Wednesday, 27 July 2011

ശിവ സ്മരണയോടെ

ഓം നമ ശിവായ

കേരള ചരിത്രത്തിലെ അവിസ്മരണീയമായ ഒരധ്യയമാണ് "തളികളും തളിയതിരിമാരും ". തളിയതിരിമാര്‍ ചരിത്രത്തില്‍ നിന്ന് മാഞ്ഞു മറഞ്ഞു പോയെങ്കിലും തളികള്‍ രൂപഭാവങ്ങളില്‍ അല്പസ്വല്പം മാറ്റത്തോടെയെങ്കിലും നിലനില്‍ക്കുന്നുണ്ട് ; കോഴിക്കോട് തളിയും രാമന്തളി തളിയും നീലേശ്വരം തളിയും.തിരയടിച്ചു വന്ന നഗരവല്‍ക്കരണതിനുപോലും പോറലേല്‍പ്പിക്കനാവാത്ത വിധം നീലേശ്വരം തളിയിലപ്പനും അള്ളടനാടും ഐതിഹ്യങ്ങളുടെ പൊന്‍ നൂലുകള്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.അള്ളടനാട്ടിലെ ജനമനസ്സിലെ കേടവിളക്കാണു ശ്രീ തളിയിലപ്പന്‍ എന്ന പരമശിവ പെരുമാള്‍ .തളിയിലപ്പന്റെ അഞ്ചു പൂജയും മൂന്ന് ശീവേലിയും നാടുവാഴും നാട്ടില്‍ സ്വാമിയുടെ പളളിപ്പരവതാനിയും ആണ്ടു പരദേശിയുടെ ദാനവും ധ൪മവും മറ്റും നീലേശ്വരം പഴമയുടെ സൗരഭ്യമായി ഇന്നും തെയ്യം മൊഴികളിലൂടെ ജീവിക്കുന്നു.
ഒരു ജനതയുടെ ആത്മാര്‍പ്പണമാണ് തളിയില്‍ മഹാശിവക്ഷേത്ര സന്നിധിയില്‍ ഇന്നുയര്‍ന്നു നില്‍ക്കുന്ന മഹാഗോപുരം.